ഡൽഹി: അനുവാദമില്ലാതെ തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ഹൈക്കോടതിയെ സമീപിച്ചു. ഡൽഹി ഹൈകോടതിയെയാണ് താരം സമീപിച്ചത്.
പരസ്യങ്ങളിൽ തന്‍റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. താരത്തിന് വേണ്ടി വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയില്‍ ഹാജരായി. അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വാണിജ്യ ആവശ്യങ്ങള്‍ക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസിൽ വിശദമായ വാദം കേൾക്കാനായി അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി.