'ഒരു കൊച്ചു കുടുംബചിത്രം'; വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന തുടക്കം ചിത്രീകരണം ആരംഭിച്ചു

2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്

Nov 17, 2025 - 22:30
Nov 17, 2025 - 22:30
 0
'ഒരു കൊച്ചു കുടുംബചിത്രം'; വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന തുടക്കം ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റണി ജോസഫ് സംവിധാനം
ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ 17, തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആരംഭിച്ചു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ
'ഒഫീഷ്യൽ ലോഞ്ചിംഗ് കഴിഞ്ഞ ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ അരങ്ങേറിയിരുന്നു.

ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞിരുന്നു. 'ചിത്രത്തേക്കുറിച്ച് അതിനപ്പുറത്തേക്കൊന്നും കടക്കുന്നില്ല. എന്നിരുന്നാലും ചില മാജിക്കുകൾ ചിത്രത്തിലുണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു'.

2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആൻ്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻ സ്ട്രീം സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ഈ കഥാപാത്രമവതരിപ്പിച്ച നടനേക്കുറിച്ച് ഏറെ അന്വേഷണങ്ങളും നടന്നിരുന്നു. അതിനു വിരാമമിട്ടുകൊണ്ടാണ് ആശിഷ് ജോ ആൻ്റെണി തുടക്കത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആൻ്റണി പെരുമ്പാവൂരിൻ്റെ മകനാണ് ആശിഷ്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്. ഒപ്പം ചില കൗതുകങ്ങളും പ്രതീക്ഷിക്കാം. ഡോ. എമിൽ ആൻ്റണിയും ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം - ജോമോൻ.ടി. ജോൺ, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ - അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow