നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ, നടി സാസ്വിക എന്നീവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Jan 12, 2025 - 21:00
Jan 12, 2025 - 21:03
 0  21
നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ ഗോപാലാൻ നിർമ്മിക്കുകയും നേമം പുഷ്പരാജ് സംവിധാനവും  ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ, നടി സാസ്വിക എന്നീവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വിശ്വാസവും അവിശ്വാസവും നിലനിൽക്കുന്ന ഒരേ കുടുംബത്തിലെ തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കലാമൂല്യം കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ജോയ് മാത്യു, സുധീർ കരമന, മുൻ നായിക രേഖ ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ, അറ്റുകാൽ തമ്പി, അജിത് കുമാർ, എ.ആർ കണ്ണൻ, സജി, രാജേഷ് ജന എന്നീവരും ഏതാനും പുതുമുഖങ്ങളും രണ്ടാം യാമത്തിൽ അണിനിരക്കുന്നു.

തിരക്കഥ- ആർ. ഗോപാൽ.
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- പ്രശാന്ത് വടകര.
സംഗീതം- മോഹൻ സിതാര. 
ഗാനങ്ങൾ- നേമം പുഷ്പരാജ്.
ഛായാഗ്രഹണം- അഴകപ്പൻ.
എഡിറ്റിംഗ്- വി.എസ്.വിശാൽ.
കലാസംവിധാനം- ത്യാഗു തവനൂർ.
മേക്കപ്പ്- പട്ടണം റഷീദ്, പട്ടണം ഷാ.
കോസ്റ്റ്യും- ഡിസൈൻ
സംഘട്ടനം- മാഫിയാ ശശി, ഇന്ദ്രൻസ് ജയൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രാജേഷ് മുണ്ടക്കൽ.
പരസ്യകല- മനു സാവഞ്ചി.
നൃത്തം- മധു, സജി വക്കം സമുദ്ര.
സൗണ്ട് മിക്സിങ്-എൻ ഹരികുമാർ.
ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ മാനേജർ- ഹരീഷ് കോട്ടവട്ടം.
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.
പ്രൊജക്റ്റ് ഡിസൈൻ- എ. ആർകണ്ണൻ.
ഫോട്ടോ - ജയപ്രകാശ് അതളൂർ.
പി.ആർ.ഒ- വാഴൂർ ജോസ്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow