കെടിഎമ്മിന് വെല്ലുവിളിയുമായി ബിഎംഡബ്ല്യൂ; എഫ് 450 ജിഎസ് ഇന്ത്യൻ വിപണിയിലെത്തി, വില 4.70 ലക്ഷം മുതൽ
ആകെ മൂന്ന് വേരിയന്റുകളിലാണ് എഫ് 450 ജിഎസ് ലഭ്യമാകുന്നത്
മുംബൈ: പ്രമുഖ ലക്ഷ്വറി വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യൂ, തങ്ങളുടെ ഏറ്റവും പുതിയ അഡ്വഞ്ചർ ബൈക്കായ എഫ് 450 ജിഎസ് (F 450 GS) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജി 310 ജിഎസിന് പകരക്കാരനായി എത്തുന്ന ഈ മോഡൽ, ബിഎംഡബ്ല്യൂവിന്റെ ജിഎസ് ശ്രേണിയിലെ പുതിയ എൻട്രി ലെവൽ ബൈക്കാണ്. ടിവിഎസുമായി സഹകരിച്ച് ഇന്ത്യയിൽ തന്നെയാണ് ഈ ബൈക്ക് നിർമ്മിക്കുന്നത്. ആകെ മൂന്ന് വേരിയന്റുകളിലാണ് എഫ് 450 ജിഎസ് ലഭ്യമാകുന്നത്.
ബേസിക് വേരിയന്റ്: 4.70 ലക്ഷം രൂപ, എക്‌സ്‌ക്ലൂസീവ്: 4.90 ലക്ഷം രൂപ, ജിഎസ് ട്രോഫി: 5.30 ലക്ഷം രൂപ. 420cc, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എൻജിൻ. 8,750rpm-ൽ 48bhp പവറും 6,750rpm-ൽ 43Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സ്, സ്ലിപ്പർ ക്ലച്ച്, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ. റെയിൻ, റോഡ്, എൻഡ്യൂറോ എന്നീ മൂന്ന് മോഡുകൾ ബേസിക് വേരിയന്റിലുണ്ട്. ഉയർന്ന വേരിയന്റുകളിൽ 'എൻഡ്യൂറോ പ്രോ' മോഡും ലഭ്യമാണ്. മുൻവശത്ത് USD ഫോർക്കുകളും പിന്നിൽ മോണോഷോക്കും.
ടോപ്പ് വേരിയന്റായ ജിഎസ് ട്രോഫിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്‌പെൻഷനാണുള്ളത്. മുൻവശത്ത് 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വീലുകൾ. ട്രോഫി വേരിയന്റിന് ട്യൂബ്-ലെസ് വയർ-സ്‌പോക്ക് വീലുകളും മറ്റുള്ളവയ്ക്ക് അലോയ് വീലുകളുമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഡൈനാമിക് ബ്രേക്ക് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.
What's Your Reaction?