റെക്കോർഡുകൾ വഴിമാറുന്നു; ഐപിഎല്ലിൽ 5000 റൺസ് തികച്ച് സഞ്ജു സാംസൺ, റെയ്നയെ മറികടന്നു
ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തം. സഞ്ജു സാംസൺ
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന പത്താമത്തെ താരമെന്ന ബഹുമതിയാണ് സഞ്ജു സ്വന്തമാക്കിയത്. ഞായറാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സഞ്ജു ഈ നാഴികക്കല്ല് പിന്നിട്ടത്.
ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തം. സഞ്ജു സാംസൺ: 3555 പന്തുകൾ, സുരേഷ് റെയ്ന: 3620 പന്തുകൾ. അന്താരാഷ്ട്ര താരങ്ങളിൽ എ.ബി. ഡിവില്ലിയേഴ്സ് (3288), ഡേവിഡ് വാർണർ (3554) എന്നിവർ മാത്രമാണ് സഞ്ജുവിനേക്കാൾ വേഗത്തിൽ ഈ നേട്ടത്തിലെത്തിയത്. 180 ഇന്നിങ്സുകളിൽ നിന്നാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. 130 ഇന്നിങ്സുകളിൽ നിന്ന് 5000 റൺസ് എടുത്ത കെ.എൽ. രാഹുലാണ് ഇന്നിങ്സുകളുടെ അടിസ്ഥാനത്തിൽ ഈ പട്ടികയിൽ മുന്നിൽ.
റെക്കോർഡ് നേട്ടം സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. 15 പന്തിൽ വെറും 11 റൺസെടുത്ത് താരം പുറത്തായി. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ കഗീസോ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‍ലർക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.
What's Your Reaction?