ബി. ഉണ്ണിക്കൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ദീർഘകാലമായി സംഘടനയെ നയിക്കുന്ന അദ്ദേഹം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത് നൽകിയത്

Apr 24, 2026 - 13:50
Apr 24, 2026 - 13:50
 0
ബി. ഉണ്ണിക്കൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ (FEFKA) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി. ഉണ്ണിക്കൃഷ്ണൻ രാജിവെച്ചു. ദീർഘകാലമായി സംഘടനയെ നയിക്കുന്ന അദ്ദേഹം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത് നൽകിയത്.

സംഘടനയിൽ പുതിയ നേതൃത്വം വരേണ്ടതുണ്ടെന്ന നിലപാടിലാണ് അദ്ദേഹം രാജിവെച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് ബി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെയായി സംഘടനയുടെ തലപ്പത്ത് തുടരുന്ന അദ്ദേഹം, പുതിയൊരാൾക്ക് അവസരം നൽകുന്നതിനായിട്ടാണ് മാറുന്നത്. ബി. ഉണ്ണിക്കൃഷ്ണൻ രാജിക്കത്ത് സമർപ്പിച്ചെങ്കിലും ഫെഫ്ക ജനറൽ കൗൺസിൽ അത് ഇതുവരെ അംഗീകരിച്ചിട്ടില്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow