ഇറാൻ യുദ്ധവിമാനങ്ങൾക്ക് പാക് വ്യോമതാവളത്തിൽ ഇടം നൽകിയെന്ന വാർത്തകൾ തള്ളി പാകിസ്താൻ
ഇറാൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമതാവളത്തിൽ പാർക്കിങ് സൗകര്യം ഒരുക്കിയെന്ന റിപ്പോർട്ടുകൾ പാകിസ്താൻ ഔദ്യോഗികമായി നിഷേധിച്ചു. ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ സൈനിക വിമാനങ്ങൾക്ക് പാകിസ്താൻ മൗനാനുവാദം നൽകിയെന്നായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാക് അധികൃതർ വ്യക്തമാക്കി.
വാഷിങ്ടണും തെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിച്ചതിന് പിന്നാലെ പാകിസ്താനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് പാക് വൃത്തങ്ങൾ പ്രതികരിച്ചു. ജനസാന്ദ്രതയേറിയ മേഖലയിലുള്ള നൂർ ഖാൻ വ്യോമത്താവളം പോലുള്ള ഒരിടത്ത് വിമാനങ്ങൾ എത്തിയാൽ അത് രഹസ്യമായി വെക്കാൻ കഴിയില്ലെന്നും പാകിസ്താൻ ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം നിലനിർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഇത്തരം തെറ്റായ വാർത്തകൾ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും പാക് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
What's Your Reaction?