മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും തിരിച്ചടി; ഇടതുഭരണത്തോടുള്ള ജനരോഷത്തിന്റെ തെളിവാണിതെന്ന് കെ. സൈനുൽ ആബിദീൻ സഫാരി
യൂഡിഎഫിന്റെ ഐതിഹാസിക വിജയം ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ സഫാരി. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ ചരിത്ര ഭൂരിപക്ഷം യുഡിഎഫ് തരംഗത്തിന്റെ ആഴം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ പോലും ഭരണപക്ഷത്തിന് കാലിടറിയത് പത്തുവർഷത്തെ ഇടതുഭരണത്തോടുള്ള ജനങ്ങളുടെ കടുത്ത അമർഷത്തിന്റെ തെളിവാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന, വികസനകാഴ്ചപ്പാടുള്ള ഒരു സർക്കാരായിരിക്കും ഇനി അധികാരത്തിൽ വരികയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുവാക്കൾക്കും പ്രായമായവർക്കും വനിതകൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ക്ഷേമപദ്ധതികളും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളും വരാനിരിക്കുന്ന യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയാകും. കേരളത്തിലെ ഗ്രാമങ്ങളിലേക്ക് വികസനം എത്തിക്കുന്നതിൽ മുസ്ലിം ലീഗ് നിർണ്ണായക പങ്ക് വഹിക്കുമെന്നും, പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾ കാത്തിരുന്ന ആ സുവർണ്ണകാലം ഉടൻ യാഥാർത്ഥ്യമാകുമെന്നും സൈനുൽ ആബിദീൻ സഫാരി കൂട്ടിച്ചേർത്തു.
What's Your Reaction?