സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 400 രൂപയുടെ കുറവ്; ഗ്രാമിന് 14,185 രൂപ
ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകളിലെ അനിശ്ചിതത്വം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,13,480 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,185 രൂപയായി.
ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകളിലെ അനിശ്ചിതത്വം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വെടിനിർത്തൽ നീട്ടാൻ അമേരിക്ക തയ്യാറാകാത്തതും മേഖലയിലെ യുദ്ധഭീതിയും നിക്ഷേപകരെ സ്വാധീനിക്കുന്നു.
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ കാരണം ആഗോള വിപണിയിൽ എണ്ണവില ഉയർന്നു നിൽക്കുകയാണ്. ഇത് വിപണിയിൽ മൊത്തത്തിലുള്ള അസ്ഥിരതയ്ക്ക് കാരണമാകുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്നുണ്ട്.
ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണവില. കഴിഞ്ഞ ഡിസംബർ 23-നാണ് ചരിത്രത്തിലാദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്.
What's Your Reaction?