സ്വർണ്ണവില വീണ്ടും ഒരു ലക്ഷം കടന്നു; പവന് ഇന്ന് 1160 രൂപ വർദ്ധിച്ചു

ഗ്രാമിന് 145 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്

Jan 5, 2026 - 11:20
Jan 5, 2026 - 11:20
 0
സ്വർണ്ണവില വീണ്ടും ഒരു ലക്ഷം കടന്നു; പവന് ഇന്ന് 1160 രൂപ വർദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഒരു ലക്ഷം രൂപയുടെ റെക്കോർഡ് ഭേദിച്ചു. ഇന്ന് പവന് 1,160 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,00,760 രൂപയായി ഉയർന്നു. ഗ്രാമിന് 145 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 12,595 രൂപയായി. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് കേരളത്തിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടിയെത്തുടർന്നുണ്ടായ ആഗോള രാഷ്ട്രീയ അനിശ്ചിതത്വം സ്വർണ്ണവില ഉയരാൻ പ്രധാന കാരണമായി.

യുദ്ധസമാനമായ സാഹചര്യങ്ങളിലും സാമ്പത്തിക അസ്ഥിരതയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ലോകമെമ്പാടുമുള്ള നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നത് വില വർദ്ധിക്കാൻ ഇടയാക്കുന്നു. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഡിസംബർ 27-ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണ്ണവില. അതിനുശേഷം വില അല്പം കുറഞ്ഞ് ഒരു ലക്ഷത്തിന് താഴെ എത്തിയെങ്കിലും, നിലവിലെ ആഗോള സാഹചര്യങ്ങൾ വില വീണ്ടും ഉയർത്തുകയായിരുന്നു. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണ്ണവിലയിൽ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow