വാഷിങ്ടൺ: മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യമാണ് കൊളംബിയ. മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്ടറികൾ കൊളംബിയയിലുണ്ട്. കൊളംബിയൻ പ്രസിഡന്‍റ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അമേരിക്കയിലേക്ക് കൊക്കെയ്ൻ അയക്കുന്നുണ്ട്. അധിക നാൾ ഇത് ചെയ്യില്ല.
മെക്സിക്കോ വഴി അമേരിക്കയിലേക്ക് ലഹരി ഒഴുകുകയാണ്. മെക്സിക്കോയിലെ ഭരണം നിയന്ത്രിക്കുന്നത് മയക്കുമരുന്ന് സംഘങ്ങളാണ്. വേണ്ടി വന്നാൽ കൊളംബിയ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഭീഷണി മുഴക്കി.