ക്രിക്കറ്റ് കണ്ട് തുടങ്ങിയത് വിരാത് കാരണമാണ്; ടെന്നീസും ക്രിക്കറ്റും കളിക്കണം; ടെന്നീസ് ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സന്ദർശിക്കണമെന്ന അടങ്ങാത്ത ആഗ്രഹം ഉള്ളിലുണ്ട്- നൊവാക് ജോക്കോവിച്ച്

Apr 21, 2026 - 21:26
Apr 21, 2026 - 21:26
 0
ക്രിക്കറ്റ് കണ്ട് തുടങ്ങിയത് വിരാത് കാരണമാണ്; ടെന്നീസും ക്രിക്കറ്റും കളിക്കണം; ടെന്നീസ് ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

മാഡ്രിഡ്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയും ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചും തമ്മിലുള്ള സൗഹൃദം കായിക ലോകത്ത് എന്നും ചർച്ചാവിഷയമാണ്. ഇപ്പോൾ ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ കടുത്ത ആഗ്രഹം പരസ്യമാക്കിയിരിക്കുകയാണ് ജോക്കോവിച്ച്. മാഡ്രിഡിൽ നടന്ന ലോറസ് സ്‌പോർട്‌സ് അവാർഡ് വിതരണ വേദിയിലാണ് താരം മനസ് തുറന്നത്.

24 തവണ ഗ്രാൻഡ് സ്ലാം കിരീടം ചൂടിയ ജോക്കോവിച്ച്, ഇന്ത്യൻ ആരാധകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുകയും വിരാട് കോഹ്‌ലിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് വാചാലനാകുകയും ചെയ്തു.
 "വിരാട് എന്റെ നല്ലൊരു സുഹൃത്താണ്. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാൽ, ഞാൻ ക്രിക്കറ്റ് ശ്രദ്ധിക്കാൻ തുടങ്ങിയത് തന്നെ വിരാട് കാരണമാണ്," ജോക്കോവിച്ച് വെളിപ്പെടുത്തി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സന്ദർശിക്കണമെന്ന അടങ്ങാത്ത ആഗ്രഹം ഉള്ളിലുണ്ട്. ഇന്ത്യൻ ആരാധകരുമായി നേരിട്ട് സംവദിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെത്തി വിരാട് കോഹ്‌ലിക്കൊപ്പം ടെന്നീസും ക്രിക്കറ്റും കളിക്കണമെന്ന രസകരമായ ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.

കായിക ലോകത്തെ രണ്ട് മഹാപ്രതിഭകൾ ഒരുമിച്ച് ഒരേ വേദിയിൽ എത്തുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. നിലവിൽ ജോക്കോവിച്ചിന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുമില്ലെങ്കിലും, ഉടൻ തന്നെ അദ്ദേഹം ഇന്ത്യയിലെത്തുമെന്ന സൂചനയാണ് വാക്കുകൾ നൽകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow