ഗൂഗിൾ പേയും ഫോൺ പേയും വേണ്ട; ഇനി വാട്സാപ്പ് വഴിയും മൊബൈൽ റീചാർജ് ചെയ്യാം

ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ സംവിധാനം ഉടൻ ലഭ്യമാകും

Apr 26, 2026 - 20:39
Apr 26, 2026 - 20:39
 0
ഗൂഗിൾ പേയും ഫോൺ പേയും വേണ്ട; ഇനി വാട്സാപ്പ് വഴിയും മൊബൈൽ റീചാർജ് ചെയ്യാം

മൊബൈൽ റീചാർജ് രംഗത്ത് പുതിയ വിപ്ലവവുമായി വാട്സാപ്പ്. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകളെ ആശ്രയിക്കാതെ തന്നെ ഇനി വാട്സാപ്പ് വഴി നേരിട്ട് പ്രീപെയ്ഡ് റീചാർജുകൾ നടത്താം. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള പ്രമുഖ പേയ്‌മെന്റ് കമ്പനിയുടെ സഹായത്തോടെയാണ് വാട്സാപ്പ് ഈ നൂതന സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചത്.

വാട്സാപ്പിനെ കേവലം ഒരു ചാറ്റിങ് ആപ്പിൽ നിന്ന് സമ്പൂർണ്ണ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. നിലവിൽ മെട്രോ ടിക്കറ്റ് ബുക്കിങ്, ബിൽ പേയ്‌മെന്റുകൾ, സർക്കാർ സേവനങ്ങൾ എന്നിവ വാട്സാപ്പ് വഴി ലഭ്യമാണ്. എയർടെൽ, ജിയോ, വിഐ (Vi) ഉപയോക്താക്കൾക്കെല്ലാം ഈ സേവനം പ്രയോജനപ്പെടുത്താം. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ സംവിധാനം ഉടൻ ലഭ്യമാകും.

റീചാർജ് ചെയ്യേണ്ട വിധം:

വാട്സാപ്പ് വഴി ലളിതമായ ഏഴ് ഘട്ടങ്ങളിലൂടെ റീചാർജ് പൂർത്തിയാക്കാം:

വാട്സാപ്പിലെ ക്യാമറ ഐക്കണിന് സമീപമുള്ള രൂപ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

സേവനം തിരഞ്ഞെടുക്കുക: മെനുവിൽ നിന്ന് 'മൊബൈൽ പ്രീപെയ്ഡ് റീചാർജ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ മൊബൈൽ നമ്പർ നൽകുക.

ഏത് കമ്പനിയുടെ സിം ആണെന്ന് തിരഞ്ഞെടുക്കുക.

ലഭ്യമായ റീചാർജ് പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക.

യുപിഐ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എന്നിവയിൽ ഒന്നിറങ്ങുക.

നിങ്ങളുടെ യുപിഐ പിൻ നൽകി പേയ്‌മെന്റ് പൂർത്തിയാക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow