ഇന്ത്യ–പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് മാര്‍പാപ്പ; 'യുദ്ധത്തിനു പകരം സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ' 

യുദ്ധം ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെയെന്നും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള സംഘർഷങ്ങൾക്ക് അയവുവരട്ടെയെന്നും മാർപാപ്പ

May 11, 2025 - 21:45
May 11, 2025 - 21:46
 0  15
ഇന്ത്യ–പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് മാര്‍പാപ്പ; 'യുദ്ധത്തിനു പകരം സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ' 

വത്തിക്കാന്‍ സിറ്റി: ഇന്ത്യ-  പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍‍ മാര്‍പ്പാപ്പ. യുദ്ധത്തിനു പകരം സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെയെന്ന് പാപ്പ പറഞ്ഞു. യുദ്ധം ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെയെന്നും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള സംഘർഷങ്ങൾക്ക് അയവുവരട്ടെയെന്നും മാർപാപ്പ പറഞ്ഞു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ ഞായറാഴ്ച പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്ത പാപ്പ, യുക്രെയ്നിലും ഗാസയിലും സമാധാനം പുലരട്ടെയെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ നാശനഷ്ടങ്ങൾ അനുഭവിക്കുന്ന യുക്രെയ്ൻ ജനതയെ ഹൃദയത്തോട് ചേർത്തു നിർത്തുന്നതായും ഗാസയിലെ യുദ്ധം ഉടൻ അവസാനിക്കട്ടെയെന്നും ബന്ദികളുടെ മോചനം സാധ്യമാകട്ടെയെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow