വിവാഹം ഫെബ്രുവരി രണ്ടിന്; നിയമവിദ്യാര്‍ഥിയായ നവവധു ഭർതൃവീട്ടിൽ കുളിമുറിയിൽ മരിച്ചനിലയിൽ

കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  

Mar 1, 2025 - 12:42
Mar 1, 2025 - 12:43
 0  7
വിവാഹം ഫെബ്രുവരി രണ്ടിന്; നിയമവിദ്യാര്‍ഥിയായ നവവധു ഭർതൃവീട്ടിൽ കുളിമുറിയിൽ മരിച്ചനിലയിൽ

പയ്യോളി: നവവധുവിനെ ഭർതൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ‌ ഷാനിന്‍റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  

രാത്രി എട്ടുമണിയോടെ വീടിന് മുകളിലുള്ള മുറിയിലെ കുളിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ആർദ്ര. ഒന്‍പത് മണിയായിട്ടും പുറത്തിറങ്ങാതായതോടെ ഷാൻ അന്വേഷിച്ചുചെന്നു. അപ്പോഴാണ് കുളിമുറിയുടെ ജനലിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.

കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് പോലീസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാനവർഷ വിദ്യാർഥിനിയാണ് ആർദ്ര. മാർച്ച് മൂന്നിന് ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: ഷീന. സഹോദരി: ആര്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow