ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ഷട്ട്ഡൗൺ മൂലം നൂറോളം വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ട്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗമാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചത്.
ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാണ് തീരുമാനം. അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വ്യാഴാഴ്ച 6,400 വിമാനങ്ങൾ വൈകുകയും 200ൽ അധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.
40 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ അപര്യാപ്തതമൂലം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.
പ്രതിദിനം 220 ഫ്ളൈറ്റുകൾ റദ്ദാക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചിട്ടുണ്ട്. ഡെൽറ്റ എയർലൈൻസുകൾ 170 ഫ്ളൈറ്റുകളും, സൗത്ത് വെസ്റ്റ് എയർലൈൻസ് 100 ഫ്ളൈറ്റുകളും വെള്ളിയാഴ്ച റദ്ദാക്കിയിട്ടുണ്ട്. നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റാന്‍ സാധിക്കുമെന്നും അല്ലാത്തപക്ഷം പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നും ഏവിയേഷന്‍ വിഭാഗം അറിയിച്ചു.