ബി.ജെ.പി വേദിയില്‍ ഔസേപ്പച്ചന്‍, നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ബി. ഗോപാലകൃഷ്ണന്‍
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ, ഔസേപ്പച്ചനെ പോലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ബി.ജെ.പി. പ്രതിനിധികളായി നിയമസഭയിൽ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു

തൃശൂര്‍: പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബി.ജെ.പി.യുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിൽ പങ്കെടുത്തത് രാഷ്ട്രീയ ചർച്ചാവിഷയാകുന്നു. പരിപാടിയിൽ ഔസേപ്പച്ചൻ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ, ഔസേപ്പച്ചനെ പോലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ബി.ജെ.പി. പ്രതിനിധികളായി നിയമസഭയിൽ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
ഗോപാലകൃഷ്ണൻ പറഞ്ഞത് ഇങ്ങനെ: "നിങ്ങള്‍ ആര്‍ട്ടിന്റെ രംഗത്തും ഡിബേറ്റിന്റെ രംഗത്തും ഒക്കെ ഉണ്ട്. നിങ്ങള്‍ നല്ലവരായിട്ടുള്ള ആള്‍ക്കാരാണ്. ഒരു കളങ്കവും ഇല്ലാത്ത ആളുകളാണ്. ജനത്തെ സേവിക്കാന്‍ പറ്റിയ ആള്‍ക്കാരാണ്. നിയമസഭയില്‍ നിങ്ങളെ പോലെയുള്ള ആളുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആഗ്രഹം. ഭാരതീയ ജനതാ പാര്‍ട്ടി നിങ്ങള്‍ക്കൊക്കെ വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മറ്റുള്ള രാഷ്ട്രീയക്കാരെപ്പോലെ ഞങ്ങള്‍ക്ക് മത്സരിക്കണം, എന്തെങ്കിലും ചെയ്യണം അങ്ങനെ ചിന്തിക്കുന്നവരല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു".
നല്ല ആളുകള്‍ സമൂഹത്തിലെ നല്ല ആളുകള്‍ കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്ത് നമ്മുടെ നിയമസഭയില്‍ വരണം. നിയമസഭയില്‍ മുണ്ട് പൊക്കി കാണിച്ച് അടി ഉണ്ടാക്കുന്ന ആള്‍ക്കാരല്ല വേണ്ടത്. കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്ന ആള്‍ക്കാരാണ് വരേണ്ടത്. അതുകൊണ്ട് നിങ്ങളെപ്പോലുള്ള ആളുകളെ ഔസേപ്പച്ചനെ പോലുള്ള ആളുകളെ ഈ തൃശ്ശൂരില്‍ എല്ലാവരും സുപരിചിതനായ ഔസേപ്പച്ചനെ പോലുള്ള ആളുകളെ കേരളവും ഇന്ത്യയും സുപരിചിതനായ ഫക്രുദ്ദീനെ പോലുള്ള ആളുകള്‍ ഇനി അകന്നു നില്‍ക്കാതെ വികസനത്തിന്റെ കാഴ്ചപ്പാടില്‍ നെഗറ്റീവ് പൊളിറ്റിക്‌സ് അല്ല പോസിറ്റീവ് പൊളിറ്റികസിന്റെ പേരില്‍ ബിജെപിയോടൊപ്പം അണിചേരണമെന്നും പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി ഔസേപ്പച്ചൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് അദ്ദേഹം പാർട്ടി വേദിയിൽ എത്തിയത്. നേരത്തെ ആർ.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയിലും ഔസേപ്പച്ചൻ പങ്കെടുത്തിരുന്നു.
ഔസേപ്പച്ചനെ കൂടാതെ, ചാനൽ ചർച്ചകളിൽ പരിചിത മുഖമായ ഫക്രുദീൻ അലിയും ബി.ജെ.പി. പരിപാടിയിൽ പങ്കെടുത്തു. സാംസ്‌കാരിക രംഗത്തെ പ്രമുഖരെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ വിലയിരുത്തപ്പെടുന്നത്.
What's Your Reaction?






