കോംഗോയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ഭീകരാക്രമണം; 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടത്തിയത്

ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഭീകരാക്രമണം. 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടത്തിയത്.
പള്ളി സമുച്ചയം ആക്രമിച്ച ഇവര്‍ വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ആക്രമണത്തില്‍ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുപതിലേറെ പേര്‍ വെടിയേറ്റാണ് മരിച്ചത്. വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളില്‍ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചത്. ഒട്ടേറെപേരെ കാണാനില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.പി. റിപ്പോര്‍ട്ട് ചെയ്തു.
What's Your Reaction?






