പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റു; ചാടിപോയ പ്രതിയെ പിടികൂടി

അസമിലെത്തിയാണ് പോലീസ് നസിദുല്‍ ഷെയ്ഖിനെ പിടികൂടിയത്

May 12, 2025 - 09:32
May 12, 2025 - 09:33
 0  13
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റു; ചാടിപോയ പ്രതിയെ പിടികൂടി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പോലീസിന്‍റെ പിടിയില്‍നിന്ന് ചാടിപോയ പ്രതി അറസ്റ്റില്‍. അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയായ നസിദുല്‍ ഷെയ്ഖിനെ പിടികൂടിയത്. കോഴിക്കോട് നല്ലളം പോലീസിന്‍റെ പിടിയില്‍ നിന്നാണ് മനുഷ്യക്കടത്ത് കേസ് പ്രതി  ചാടിപോയത്. അസമിലെത്തിയാണ് പോലീസ് നസിദുല്‍ ഷെയ്ഖിനെ പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി മറ്റൊരാള്‍ക്ക് കൈമാറിയ കേസിലാണ് അറസ്റ്റ്. 2023ലാണ് അസംകാരനായ നസിദുല്‍ ഷെയ്ഖ് കോഴിക്കോടെത്തുന്നത്. തുടര്‍ന്ന്, കുടുബത്തോടൊപ്പം കോഴിക്കോട് താമസമാക്കിയ അസംകാരിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട്, പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ അസമിലെത്തിച്ച് പിതാവ് ലാല്‍സന്‍ ഷേയ്ഖിന് കൈമാറി. ഇയാള്‍ 25,000 രൂപയ്കക്ക് ഹരിയാന സ്വദേശി സുശീല്‍ കുമാറിന് കുട്ടിയെ വിറ്റു.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ നവംബറില്‍ നസിദുല്‍ ഷെയ്ഖിനെ അസമില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. എന്നാല്‍, കോഴിക്കോട്ടേക്ക് ട്രെയിനില്‍ വരുമ്പോള്‍ പ്രതി കടന്നുകളഞ്ഞു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അഞ്ചുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അസമില്‍ നിന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്തത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow