വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വിറ്റു തീര്‍ന്ന് ഫോക്‌സ്വാഗന്‍റെ ഗോള്‍ഫ് ജി ടി ഐ

മെയ് 5 നാണ് ഓണ്‍ലൈന്‍ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്

May 11, 2025 - 22:04
May 11, 2025 - 22:04
 0  17
വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വിറ്റു തീര്‍ന്ന് ഫോക്‌സ്വാഗന്‍റെ ഗോള്‍ഫ് ജി ടി ഐ

വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വിറ്റു തീര്‍ന്നു ചരിത്രം കുറിക്കുകയാണ് ഫോക്‌സ്വാഗന്റെ ഗോള്‍ഫ് ജി ടി ഐ. ബുക്കിങ് ആരംഭിച്ച് നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. മെയ് 5 നാണ് ഓണ്‍ലൈന്‍ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. ആവശ്യക്കാര്‍ ധാരാളമായി എത്തുമെന്നതു കൊണ്ടുതന്നെ രസകരമായ ഒരു ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.

അഞ്ചു ചോദ്യങ്ങളില്‍ നാലെണ്ണത്തിനെങ്കിലും ശരിയുത്തരം നല്‍കുന്നവര്‍ക്കായിരുന്നു ബുക്കിങ് ലിങ്ക് നല്‍കിയിരുന്നത്. ആദ്യ ബാച്ചിലെ 150 വാഹനങ്ങളുടെയും വില്‍പന ഇത്തരത്തില്‍ ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാകുകയും ചെയ്തു. 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഗോള്‍ഫ് ജിടിഐയുടെ കരുത്ത്. 265 പിഎസ് കരുത്തു പരമാവധി 370എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow