മകള്‍ രന്യ റാവുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കര്‍ണാടക ഡിജിപി

Mar 6, 2025 - 08:21
Mar 6, 2025 - 08:21
 0  10
മകള്‍ രന്യ റാവുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കര്‍ണാടക ഡിജിപി

ബെംഗളൂരു; കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു. കേസില്‍ നിന്ന് സ്വയം അകലം പാലിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചത്. നിലവിലെ സംഭവം വലിയ അപമാനവും ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശദമാക്കി.1850 പവന്‍ സ്വര്‍ണമാണ് യുവ നടിയില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയത്. 12 കോടിയിലേറെ വിലവരുന്ന സ്വര്‍ണമാണ് യുവനടി കടത്തിക്കൊണ്ട് വന്നത്. 

സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത് ഏറെ ദിവസത്തെ നിരീക്ഷണത്തിനു ശേഷം. നടിയുടെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡിആര്‍ഐ സംഘത്തിനു സംശയമുണ്ടാക്കിയത്. 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഇതിനൊപ്പം എല്ലായാത്രയിലും നടി ഒരേവസ്ത്രമാണ്ധരിച്ചിരുന്നതെന്നതും സംശയത്തിനുകാരണമായി. നടിയുടെ സ്വര്‍ണക്കടത്തിനെ കുറിച്ച് ഡിആര്‍ഐക്ക് ചില രഹസ്യവിവരങ്ങളും ലഭിച്ചിരുന്നു.  

What's Your Reaction?

like

dislike

love

funny

angry

sad

wow