വീടിന് പുറത്തുനിൽക്കുമ്പോൾ ഇടിമിന്നലേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

Apr 5, 2025 - 21:00
Apr 5, 2025 - 21:00
 0  14
വീടിന് പുറത്തുനിൽക്കുമ്പോൾ ഇടിമിന്നലേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീടിന് പുറത്തുനില്‍ക്കുമ്പോള്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീടിന് പുറത്തുനിൽക്കുമ്പോൾ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

What's Your Reaction?

like

dislike

love

funny

angry

sad

wow