തൃശൂര്‍ നഗരത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും; കടകളിലേക്ക് വെള്ളം കയറി 

വൈകിട്ട് ഏഴ് മണിയോടെയാണ് മഴ തുടങ്ങിയത്.

Apr 22, 2025 - 23:08
Apr 22, 2025 - 23:09
 0  12
തൃശൂര്‍ നഗരത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും; കടകളിലേക്ക് വെള്ളം കയറി 

തൃശൂര്‍: നഗരത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും. ഇതേതുടര്‍ന്ന്, കടകളിലേക്ക് വെള്ളം കയറി. നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ശക്തമായ കാറ്റില്‍ പറന്ന് വീണു. ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകളും പറന്നുപോയി. വൈദ്യുതി ബന്ധവും തകരാറിലായി. വൈകിട്ട് ഏഴ് മണിയോടെയാണ് മഴ തുടങ്ങിയത്. മഴ 45 മിനിറ്റോളം നീണ്ടുനിന്നു. കഴിഞ്ഞ ദിവസവും വേനല്‍ മഴ പെയ്തിരുന്നു.

രാത്രി വൈകിയായിരുന്നതിനാല്‍ റോഡുകളില്‍ ആളുകളുണ്ടായിരുന്നില്ല. നഗരത്തിലെ പ്രധാന നിരത്തായ കുറുപ്പം റോഡില്‍ പണി നടന്നുവരികയാണ്. നിരത്തിലും താഴെയുള്ള കടമുറികളിലേയ്ക്ക് വെള്ളം കയറി. കഴിഞ്ഞ ദിവസത്തെ മഴയിലും ഈ ഭാഗങ്ങളില്‍ കടകളിലേയ്ക്ക് വെള്ളം കയറിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow