രാത്രി മുറിയില്‍ വരാന്‍ സന്ദേശമയച്ചു, എത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയത് വൈരാഗ്യമായി; ദേവേന്ദ്രുവിന്‍റെ കൊലപാതകത്തില്‍ പ്രതി അമ്മാവന്‍ മാത്രം

Feb 13, 2025 - 13:35
Feb 13, 2025 - 13:35
 0  12
രാത്രി മുറിയില്‍ വരാന്‍ സന്ദേശമയച്ചു, എത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയത് വൈരാഗ്യമായി; ദേവേന്ദ്രുവിന്‍റെ കൊലപാതകത്തില്‍ പ്രതി അമ്മാവന്‍ മാത്രം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പോലീസ് സൂചിപ്പിച്ചു.

ജനുവരി 29-ാം തീയതി രാത്രി ശ്രീതുവിനോട് തന്‍റെ മുറിയിലേക്ക് വരാന്‍ ഹരികുമാര്‍ വാട്സ്ആപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനെതുടര്‍ന്ന് ശ്രീതു തിരികെപ്പോയി. ഈ വൈരാഗ്യത്തിലാണ് പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെയാണ്, അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ അമ്മാവനായ ഹരികുമാര്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയില്‍ പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹരികുമാറിനെ പോലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow