വിദ്യാർഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യു.സി. കോളജിലെ നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും

ഹോസ്റ്റലിലെ 25ഓളം വിദ്യാർഥികൾക്ക് ശാരീരിക അവശത നേരിട്ട സാഹചര്യത്തിലാണ് ഹോസ്റ്റല്‍ അടയ്ക്കുന്നത്.

Mar 25, 2025 - 20:48
Mar 25, 2025 - 20:48
 0  12
വിദ്യാർഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യു.സി. കോളജിലെ നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും

ആലുവ: വിദ്യാർഥികൾക്ക് ഛർദ്ദിയും അതിസാരവും ഉണ്ടായതിനെ തുടർന്ന് ആലുവ യുസി കോളജിലെ  നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്റ്റലിലെ 25ഓളം വിദ്യാർഥികൾക്ക് ശാരീരിക അവശത നേരിട്ട സാഹചര്യത്തിലാണ് ഹോസ്റ്റല്‍ അടയ്ക്കുന്നത്.

കിണറിൽ നിന്നാണ് ഹോസ്റ്റലിൽ കുടിവെള്ളം ലഭ്യമാകുന്നത്. ഇത് ക്ലോറിനൈസേഷൻ നടത്തിയ ശേഷം ഹോസ്റ്റൽ തുറന്നാൽ മതിയെന്ന് പരിശോധന നടത്തിയ ആരോഗ്യവിഭാഗം നിർദേശിച്ചതോടെയാണ് ഹോസ്റ്റൽ അടക്കുന്നത്. ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. 200 ഓളം കുട്ടികളാണ് ഹോസ്റ്റലിൽ പഠിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow