കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ; വാക്സിനെടുത്തിട്ടും രോഗം

നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു

Jun 18, 2025 - 21:32
Jun 18, 2025 - 21:33
 0  9
കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ; വാക്സിനെടുത്തിട്ടും രോഗം

കണ്ണൂർ: കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ കുട്ടിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

മെയ് 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. കണ്ണിലേറ്റ മുറിവാണ് പേവിഷബാധയിലേക്ക് നയിച്ചത്. അതീവ ​ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.

കണ്ണൂർ ​ന​ഗരത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ 70 ഓളം പേർക്ക് നായകളുടെ കടിയേറ്റിരുന്നു. വലിയ ആശങ്കയാണ് ​ന​ഗരത്തിൽ നിലനിൽക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow