കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ കള്ളനോട്ട് വേട്ട; രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയില്‍

500 രൂപയുടെ 57 കള്ളനോട്ടുകളാണ് ഫറോക്ക് പോലീസ് പിടിച്ചെടുത്തത്

Nov 15, 2025 - 17:39
Nov 15, 2025 - 17:39
 0
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ കള്ളനോട്ട് വേട്ട; രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയില്‍

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ കള്ളനോട്ട് വേട്ടയിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. ഇവരിൽ നിന്ന് 500 രൂപയുടെ 57 കള്ളനോട്ടുകളാണ് ഫറോക്ക് പോലീസ് പിടിച്ചെടുത്തത്.

കള്ളനോട്ട് അച്ചടിക്കാനായി തയ്യാറാക്കിയ 30 പേപ്പർ ഷീറ്റുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ അഞ്ച് പേരും പ്രാദേശിക യുവാക്കളാണ്. ദിജിൻ (വൈദ്യരങ്ങാടി സ്വദേശി), അതുൽ കൃഷ്ണ (കൊണ്ടോട്ടി സ്വദേശി), അംജത് ഷാ (അരീക്കോട് സ്വദേശി), അഫ്നാൻ (അരീക്കോട് സ്വദേശി), സാരംഗ് (മുക്കം സ്വദേശി). 

രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം എന്നീ മേഖലകളിൽ പോലീസ് നടത്തിയ വ്യാപകമായ പരിശോധനയിലാണ് കള്ളനോട്ടുകൾ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയാനായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow