ആരോഗ്യ ഗുണങ്ങൾ ഏറെ, എന്നാല്‍ പച്ചയ്ക്ക് കഴിക്കുന്നത് അത്ര നല്ലതല്ല  !

വെളുത്തുള്ളിക്ക് ധാരാളം ഗുണങ്ങളുണ്ടെങ്കിലും ചില പാർശ്വഫലങ്ങളും ഉണ്ടാകാം

Sep 20, 2025 - 20:54
Sep 20, 2025 - 20:54
 0
ആരോഗ്യ ഗുണങ്ങൾ ഏറെ, എന്നാല്‍ പച്ചയ്ക്ക് കഴിക്കുന്നത് അത്ര നല്ലതല്ല  !

മ്മുടെ അടുക്കളയിലെ ഒരു പ്രധാന ചേരുവയായ വെളുത്തുള്ളിക്ക് രുചി മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരളിന്റെയും മൂത്രാശയത്തിന്റെയും (bladder) പ്രവർത്തനം മെച്ചപ്പെടുത്താനും വയറിളക്കത്തിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെളുത്തുള്ളിക്ക് ധാരാളം ഗുണങ്ങളുണ്ടെങ്കിലും ചില പാർശ്വഫലങ്ങളും ഉണ്ടാകാം.

പച്ച വെളുത്തുള്ളി കഴിക്കുന്നത് എല്ലാവർക്കും സുരക്ഷിതമാകണമെന്നില്ല. എച്ച്.ഐ.വി. മരുന്ന് കഴിക്കുന്നവരിൽ വെളുത്തുള്ളി പാർശ്വഫലങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ, വെളുത്തുള്ളി ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതേസമയം, ദഹനപ്രക്രിയയെ സഹായിക്കാനും വയറ്റിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും വെളുത്തുള്ളി ഉത്തമമാണ്. പ്രമേഹം, അർബുദം (കാൻസർ), വിഷാദം എന്നിവയെ പ്രതിരോധിക്കാൻ ഇതിന് കഴിവുണ്ട്.

ന്യൂമോണിയ, കഫക്കെട്ട്, ആസ്മ, ക്ഷയം തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് വെളുത്തുള്ളി ഒരു പരിഹാരമാണ്. മലബന്ധം മാറ്റാൻ വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ചെവിവേദനയുള്ളപ്പോൾ വെളുത്തുള്ളിയുടെ നീര് ഒന്നോ രണ്ടോ തുള്ളി ഒഴിക്കുന്നത് ആശ്വാസം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow