ഡൽഹിയിൽ വീണ്ടും ക്രൂരത: ഓടുന്ന ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും പിടിയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹിയിലെ നങ്ലോയ് പ്രദേശത്ത് വെച്ച് നടന്ന ദാരുണമായ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 11-ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പിതാംപുര സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മംഗോൾപുരിയിലെ ഫാക്ടറിയിൽ നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ സമയം ചോദിക്കാനെന്ന വ്യാജേന എത്തിയ ബസ് ജീവനക്കാർ ബലമായി വാഹനത്തിനുള്ളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
തുടർന്ന് നങ്ലോയ് ഭാഗത്തേക്ക് ബസ് ഓടിച്ചുപോയ പ്രതികൾ, അവിടെ വിജനമായ സ്ഥലത്ത് വെച്ച് യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. ഇവർ ബസിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിക്രമത്തിന് ഉപയോഗിച്ച സ്ലീപ്പർ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഡൽഹി പോലീസ് ശക്തമായ അന്വേഷണം തുടർന്നു വരികയാണ്.
What's Your Reaction?