ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം: കനത്ത മഴയിലും ചുഴലിക്കാറ്റിലും 33 മരണം; വ്യാപക നാശനഷ്ടം

May 14, 2026 - 11:27
May 14, 2026 - 11:28
 0

ലഖ്‌നൗ: ഉത്തർപ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽപ്പെട്ട് 33 പേർക്ക് ദാരുണാന്ത്യം. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി വീശിയടിച്ച കൊടുങ്കാറ്റിലും ഇടിമിന്നലിലുമാണ് ഇത്രയധികം ജീവനുകൾ പൊലിഞ്ഞത്. ഭദോഹി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്; ഇവിടെ മാത്രം 16 പേർ മരിച്ചു. ഫത്തേഹ്പുരിൽ ഒമ്പതും, ബുഡോണിൽ അഞ്ചും, ചന്ദൗലിയിൽ രണ്ടും, സോൻഭദ്രയിൽ ഒരാളും എന്നിങ്ങനെയാണ് മറ്റു മരണക്കണക്കുകൾ.

ഭദോഹിയിൽ മരങ്ങൾ കടപുഴകി വീണും വീടുകൾ തകർന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകൾ തകർന്നതും മൊബൈൽ നെറ്റ്‌വർക്കുകൾ തടസ്സപ്പെട്ടതും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കുൻവാർ വിരേന്ദ്ര കുമാർ മൗര്യ വ്യക്തമാക്കി. ദുരന്തബാധിതർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രകൃതിക്ഷോഭത്തിൽ തകർന്ന മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow