ആറ് ലോകകപ്പുകളിൽ ഗോൾ നേടി ചരിത്ര റെക്കോർഡ്; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വർണ ബൂട്ടുകൾ സമ്മാനിച്ച് നൈക്കി

Jun 26, 2026 - 00:59
Jun 26, 2026 - 01:00
 0
ആറ് ലോകകപ്പുകളിൽ ഗോൾ നേടി ചരിത്ര റെക്കോർഡ്; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വർണ ബൂട്ടുകൾ സമ്മാനിച്ച് നൈക്കി

ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളോടെ വിമർശകരുടെ വായടപ്പിച്ച പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കിയുടെ ആദരം. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ഒരേയൊരു താരം എന്ന അപൂർവ റെക്കോർഡ് സ്വന്തമാക്കിയ സിആർ7-നായി നൈക്കി സവിശേഷമായ പ്രത്യേക ബൂട്ടുകൾ പുറത്തിറക്കി. 41-ാം വയസിലും ഫുട്ബോളിനോടുള്ള തന്റെ അടങ്ങാത്ത വീര്യവും പ്രണയവും തെളിയിക്കുന്നതാണ് താരത്തിന്റെ പുതിയ നേട്ടം.

ക്രിസ്റ്റ്യാനോയുടെ രണ്ട് പതിറ്റാണ്ട് നീണ്ട ലോകകപ്പ് കരിയറിനെ അടയാളപ്പെടുത്താൻ 'ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർജിഎൻ' (Gold Mercurial Superfly RGN) എന്ന സ്പെഷ്യൽ എഡിഷൻ ബൂട്ടുകളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ഞായറാഴ്ച കൊളംബിയക്കെതിരെ നടക്കുന്ന പോർച്ചുഗലിന്റെ നിർണായക ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റൊണാൾഡോ ഈ സ്വർണ ബൂട്ടുകളണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ കരിയറിലെ ആറാം ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോ പങ്കെടുത്ത എല്ലാ ലോകകപ്പുകളിലും വലകുലുക്കിയിട്ടുണ്ട്. 2006, 2010, 2014, 2018, 2022, ഒടുവിൽ 2026 ലോകകപ്പുകളിലാണ് താരം ഗോൾ വേട്ട നടത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ ഇന്നേവരെ മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാനാകാത്ത ഈ സുവർണ നേട്ടത്തെയാണ് നൈക്കി ഇപ്പോൾ ലോകത്തിന് മുന്നിൽ സവിശേഷമായ രീതിയിൽ ആദരിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow