എ.കെ. ബാലന്‍ പറഞ്ഞത് വര്‍ഗീയ ശക്തികള്‍ ഇന്നും കേരളത്തിലുണ്ടെന്ന്: പിന്തുണച്ച് മുഖ്യമന്ത്രി

മാറാട് കലാപത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി പ്രദേശം സന്ദർശിച്ചപ്പോൾ ആർ.എസ്.എസിന്റെ നിബന്ധനയ്ക്ക് വഴങ്ങിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

Jan 8, 2026 - 19:10
Jan 8, 2026 - 19:10
 0
എ.കെ. ബാലന്‍ പറഞ്ഞത് വര്‍ഗീയ ശക്തികള്‍ ഇന്നും കേരളത്തിലുണ്ടെന്ന്: പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വർഗീയ സാഹചര്യങ്ങളെക്കുറിച്ചും യു.ഡി.എഫിന്റെ മുൻകാല നിലപാടുകളെക്കുറിച്ചും രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത ഏതായാലും നാടിന് ആപത്താണെന്ന നിലപാടാണ് സർക്കാരിന്റേതെന്നും എ.കെ. ബാലന്റെ പരാമർശങ്ങൾ ഈ പശ്ചാത്തലത്തിൽ വേണം കാണാനെന്നും അദ്ദേഹം വ്യക്തമാക്കി.

മാറാട് കലാപത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി പ്രദേശം സന്ദർശിച്ചപ്പോൾ ആർ.എസ്.എസിന്റെ നിബന്ധനയ്ക്ക് വഴങ്ങിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടരുതെന്ന ആര്‍.എസ്.എസ് ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചത് വർഗീയതയോടുള്ള യു.ഡി.എഫിന്റെ സമീപനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

വർഗീയ ശക്തികൾ ഇപ്പോഴും കേരളത്തിലുണ്ടെങ്കിലും അവർക്ക് മുൻപത്തെപ്പോലെ അഴിഞ്ഞാടാൻ കഴിയുന്നില്ല. വർഗീയത തലപൊക്കാൻ ശ്രമിച്ചാൽ കർക്കശമായ നടപടികളിലൂടെ നേരിടുന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ രീതി. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇന്നത്തെ കേരളം മുന്നോട്ടുവെക്കുന്ന മാതൃകയെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം വർഗീയതയെ എതിർക്കുമ്പോൾ അത് ഒരു പ്രത്യേക ജനവിഭാഗത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആർ.എസ്.എസിനെ എതിർക്കുന്നത് ഹിന്ദുക്കൾക്ക് എതിരായോ, ജമാഅത്തെ ഇസ്‌ലാമിയെയോ എസ്ഡിപിഐയെയോ എതിർക്കുന്നത് മുസ്‌ലിങ്ങൾക്ക് എതിരായോ കാണേണ്ടതില്ല. വർഗീയ നിലപാടുകളെയാണ് പാർട്ടി ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം ആരാഞ്ഞു.

യു.ഡി.എഫിന്റെ നിലപാടുകളുടെ ഭാഗമായാണ് പണ്ട് വർഗീയ പ്രശ്നങ്ങൾ ആളിക്കത്തിയതെന്നും എന്നാൽ ഇന്ന് കേരളത്തിൽ വർഗീയ കലാപങ്ങളില്ലാത്ത സാഹചര്യം ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow