പന്തീരാങ്കാവിൽ ടോൾ പിരിവ് തുടങ്ങുന്നു; ട്രയൽ റൺ ആരംഭിച്ചു; ജനുവരി 15 മുതൽ പണം ഈടാക്കിത്തുടങ്ങും

ജനുവരി 15-ന് ശേഷം ഔദ്യോഗികമായി ടോൾ പിരിവ് തുടങ്ങുമെന്നാണ് സൂചന

Jan 8, 2026 - 20:27
Jan 8, 2026 - 20:27
 0
പന്തീരാങ്കാവിൽ ടോൾ പിരിവ് തുടങ്ങുന്നു; ട്രയൽ റൺ ആരംഭിച്ചു; ജനുവരി 15 മുതൽ പണം ഈടാക്കിത്തുടങ്ങും

കോഴിക്കോട്: ദേശീയപാത 66-ന്റെ വികസനത്തിന്റെ ഭാഗമായി വെങ്ങളം–രാമനാട്ടുകര റീച്ചിലെ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ട്രയൽ റൺ ആരംഭിച്ചു. നിലവിൽ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി പണമീടാക്കാതെയാണ് ട്രയൽ നടക്കുന്നത്. ജനുവരി 15-ന് ശേഷം ഔദ്യോഗികമായി ടോൾ പിരിവ് തുടങ്ങുമെന്നാണ് സൂചന.

ടോൾ പ്ലാസയിൽ ഫാസ്‌ടാഗ് ഉപയോഗിക്കുന്നവർക്കാണ് കുറഞ്ഞ നിരക്ക് ലഭിക്കുക. ഫാസ്‌ടാഗ് ഇല്ലാത്തവർ ഇരട്ടി തുക നൽകേണ്ടി വരും. കാർ/ജീപ്പ്/ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് ഫാസ്‌ടാഗ് വഴി 90 രൂപ, യുപിഐ (UPI) വഴി 112.5 രൂപ, പണമായി (Cash) നൽകിയാൽ 180 രൂപ ഈടാക്കും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് രേഖകൾ ഹാജരാക്കിയാൽ മാസത്തിൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന 340 രൂപയുടെ പാസ് ലഭിക്കും.

സ്വകാര്യ കാറുകൾക്ക് ഒരു വർഷത്തിനുള്ളിൽ 200 തവണ യാത്ര ചെയ്യാവുന്ന 3000 രൂപയുടെ പാസ് 'രാജ്മാർഗ്‌യാത്ര' ആപ്പ് വഴി സ്വന്തമാക്കാം. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലെ കൺസ്ട്രക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ആദ്യ മൂന്ന് മാസത്തെ ടോൾ പിരിവ് ചുമതല നൽകിയിരിക്കുന്നത്. ഇതിന് ശേഷം പുതിയ ടെൻഡർ വിളിക്കും. ടോൾ പിരിവ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow