പഠനഭാരം ജീവനെടുത്തോ? ഐജയുടെ മരണത്തിൽ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്
കാസർകോട്: നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്നുണ്ടായ വിദ്യാർത്ഥിനി ഐജ മഹേഷിന്റെ മരണത്തിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ.
വിദ്യാർത്ഥിനിക്ക് മേൽ കടുത്ത മാനസിക സമ്മർദ്ദം ചെലുത്തിയെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചത്.
സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പള്ളിക്കര സ്വദേശിനിയായ ഐജ മഹേഷ് നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ മാനസിക പ്രയാസങ്ങളെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 2ന് പാലാ ചേർപ്പുങ്കലിലെ ഹോസ്റ്റലിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ജൂൺ 3ന് ഉച്ചയോടെ ഐജ മരണത്തിന് കീഴടങ്ങി.
സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ നേരിടുന്ന പഠനഭാരവും മത്സരപരീക്ഷാ സമ്മർദ്ദവും വീണ്ടും ചർച്ചയാകുകയാണ്.
ഐജയുടെ മരണത്തിന് കാരണമായ സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം
പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
What's Your Reaction?



