ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിൽ ശ്രീലങ്കയും ഇന്ത്യയുമാണ് ആദ്യ മത്സരത്തിൽ കളിക്കുക. 2022ലെ കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന ലങ്ക മൂന്ന് വര്‍ഷമായി ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടുമില്ല.
ഹർമൻപ്രീതും സമൃതി മന്ദാനയും ജെമീമയും രേണുകാ സിങ്ങുമടങ്ങുന്ന ടീം ഇന്ത്യ നാട്ടിൽ കപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. 31 മത്സരങ്ങൾ കളിച്ചാണ് ശ്രീലങ്ക എത്തുന്നത്. കഴിഞ്ഞ പതിപ്പിന് ശേഷം 38 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.
വനിതാ ലോകകപ്പിലെ പതിമൂന്നാം എഡിഷനിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ടൂർണമെന്റിലുള്ളത്. ആകെ 31 മത്സരങ്ങളുള്ള ലോകകപ്പിൽ ഗുവാഹത്തിക്ക് പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവങ്ങളിലാണ് ഇന്ത്യ വേദികളൊരുക്കുന്നത്.