രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കി യുവതി; തെളിവുകൾ കൈമാറി, ക്രൈംബ്രാഞ്ച് അന്വേഷിക്കും
തെളിവുകളുൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി കൈമാറിയത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. തെളിവുകളുൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി കൈമാറിയത്. ഈ പരാതി തുടർ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറും.
ഇന്ന് ഉച്ചയോടെയാണ് യുവതി നേരിട്ടെത്തി പരാതി നൽകിയത്. പരാതിക്കാരിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും. വാട്‌സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള തെളിവുകൾ യുവതി കൈമാറിയതായാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. "ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല എന്നും വാർത്തകളിൽ സൂചനയുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജനും എ.ഐ.സി.സിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകിയിട്ടുണ്ട്. വനിതാ നേതാക്കളെ ഉൾപ്പെടുത്തി ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജനയുടെ പരാതിയിലെ പ്രധാന ആവശ്യം. "സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണം" എന്നും സജന ആവശ്യപ്പെടുന്നു.
What's Your Reaction?

