ഓപ്പറേഷന്‍ നുംഖോർ: ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി

ആര്‍മിയാണ് വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍

Sep 27, 2025 - 19:17
Sep 27, 2025 - 19:17
 0
ഓപ്പറേഷന്‍ നുംഖോർ: ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി
കൊച്ചി: ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള ഒരു വാഹനം കസ്റ്റംസ് കണ്ടെത്തി. നി​സാ​ൻ പ​ട്രോ​ൾ കാ​റാണ് കണ്ടെടുത്തത്.  കൊ​ച്ചി​യി​ലു​ള്ള ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് വാഹനം പിടിച്ചെടുത്തത്. 
 
ആര്‍മിയാണ് വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍. നേരത്തെ ദുൽഖരിന്‍റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ.  ദു​ൽ​ഖ​റി​ന്‍റെ ര​ണ്ട് ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​ന​ങ്ങ​ളും ര​ണ്ട് നി​സാ​ൻ പ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റം​സി​ന്‍റെ സം​ശ​യ​നി​ഴ​ലി​ലു​ള്ള​ത്.
 
27 വര്‍ഷം പഴക്കമുളളതാണ് വാഹനം. അതെ സമയം കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോള്‍ വാഹനവും കസ്റ്റംസ് കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow