ന്യൂയോർക്ക്: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കൈമാറി പുരസ്കാര ജേതാവും വെനിസ്വേല പ്രതിപക്ഷ നേതാവുമായ മരിയ കോറിന. തനിക്ക് ലഭിച്ച സമാധാനത്തിനുളള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ചതായി മരിയ കോറിന അറിയിച്ചു.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ ട്രംപിന് തന്റെ നൊബേല്‍ സമ്മാനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ഭുതകരമാം വിധമുള്ള പരസ്പര ബഹുമാനത്തിന്‍റെ പ്രകടനമെന്നാണ് ട്രംപ് സമ്മാനം കൈമാറിയതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ട്രംപ് പുരസ്കാരവുമായി നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. തന്‍റെ പ്രവർത്തനങ്ങൾ പരിഗണിച്ച് മച്ചാഡോ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൈമാറിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാമെന്ന് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്റെ പിന്തുണക്കാരോട് മച്ചാഡോ പറഞ്ഞു.
വെനിസ്വേലയിൽ യുഎസ് സൈനിക നീക്കം നടത്തി പ്രസിഡന്‍റ് നികോളാസ് മഡൂറോയെ തടവിലാക്കിയതിനു തൊട്ടു പിന്നാലെയാണ് മച്ചാഡോ പുരസ്കാരവുമായി വൈറ്റ് ഹൗസിലെത്തിയത്. വെനസ്വേലയുടെ ഭാവിയെ കുറിച്ച് ട്രംപുമായി ചർച്ച ചെയ്തെന്ന് മച്ചാഡോ പ്രതികരിച്ചു.