2025ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

11 മില്യൺ സ്വീഡിഷ് ക്രോണർ (1.2 മില്യൺ യുഎസ് ഡോളർ) ആണ് വിജയികൾക്ക് ലഭിക്കുക

Oct 7, 2025 - 16:42
Oct 7, 2025 - 16:42
 0
2025ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്കോം: 2025ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർ പങ്കിട്ടു. ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെക്ക്, ജോൺ എം. മാർട്ടീനിസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും ഊർജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്കാരം.

11 മില്യൺ സ്വീഡിഷ് ക്രോണർ (1.2 മില്യൺ യുഎസ് ഡോളർ) ആണ് വിജയികൾക്ക് ലഭിക്കുക. ഡിസംബർ 10 ന് ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. 1901 മുതൽ 2024 വരെ 118 തവണകളിലായി 226 പേർക്ക് ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നൽകിയിട്ടുണ്ട്.

മെഷീൻ ലേണിങ്ങിൻ്റെ (Machine Learning) ബിൽഡിങ് ബ്ലോക്കുകൾ സൃഷ്ടിക്കാൻ സഹായിച്ചതിനാണ് കഴിഞ്ഞ വർഷം ജോൺ ഹോപ്ഫീൽഡ്, ജിയോഫ്രി ഹിന്റൺ എന്നിവർക്ക് ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്.
രസതന്ത്ര നൊബേൽ: നാളെ (ബുധനാഴ്ച), സാഹിത്യ നൊബേൽ: വ്യാഴാഴ്ച, സമാധാന നൊബേൽ: വെള്ളിയാഴ്ച, 
സാമ്പത്തിക ശാസ്ത്ര നൊബേൽ: അടുത്ത തിങ്കളാഴ്ച എന്നിങ്ങനെയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow