റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് വീട്ടില്‍, അഞ്ച് പേർ മരിച്ചു

ഡാഗെസ്താനിലെ കിസ്‌ലിയാർ ഇലക്‌ട്രോ മെക്കാനിക്കൽ പ്ലാൻ്റിലെ ജീവനക്കാരുമായി പോയ കെഎ -226 (KA-226) ഹെലികോപ്റ്ററാണ് തകർന്നുവീണത്

Nov 10, 2025 - 14:17
Nov 10, 2025 - 14:17
 0
റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് വീട്ടില്‍, അഞ്ച് പേർ മരിച്ചു

മോസ്‌കോ: റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ റഷ്യൻ സൈനിക ഫാക്ടറിയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഡാഗെസ്താനിലെ കിസ്‌ലിയാർ ഇലക്‌ട്രോ മെക്കാനിക്കൽ പ്ലാൻ്റിലെ ജീവനക്കാരുമായി പോയ കെഎ -226 (KA-226) ഹെലികോപ്റ്ററാണ് തകർന്നുവീണത്.

കാസ്പിയൻ കടലിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിയന്ത്രണം വിട്ട് തകരുകയായിരുന്നു. ഹെലികോപ്റ്റർ ബീച്ചിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അതിൻ്റെ പിൻഭാഗം ഒരു പാറയിൽ ഇടിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് റോട്ടർ ഒടിഞ്ഞുപോയി. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ പിന്നീട് കാസ്പിയൻ കടലിനോട് ചേർന്നുള്ള ഗ്രാമത്തിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ ഇടിച്ചു തകരുകയായിരുന്നു.

തുടർന്നുണ്ടായ തീപിടിത്തത്തിലാണ് ആളപായം സംഭവിച്ചത്. സംഭവത്തെ റഷ്യയുടെ ഫെഡറൽ വ്യോമയാന ഏജൻസിയായ റോസാവിയറ്റ്‌സിയ ഒരു 'ദുരന്തം' ആയി പ്രഖ്യാപിക്കുകയും ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow