പ്രമുഖ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

Nov 10, 2025 - 14:14
Nov 10, 2025 - 14:15
 0
പ്രമുഖ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു
ചെന്നൈ: നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 44 വയസായിരുന്നു. കരൾരോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ചെന്നൈയിലാണ് അന്ത്യം. 
 
2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് കിങ്ങർ അരങ്ങേറ്റം കുറിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയ അഭിനയ് കിങ്ങർ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow