ഡാർക്ക് ട്രാക്കിംഗ് ചിത്രീകരണം അടൂരിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുന്നു

അരിസ്റ്റോ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്തരായ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു

Nov 17, 2025 - 00:24
 0
ഡാർക്ക് ട്രാക്കിംഗ് ചിത്രീകരണം അടൂരിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുന്നു

തിരുവനന്തപുരം: ക്യാമറാമാനായ .കെ. ശ്രീകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന പുതിയ സിനിമയുടെ ചിത്രീകരണം അടൂരും സമീപ പ്രദേശങ്ങളിലും സജീവമായി നടക്കുകയാണ്. അരിസ്റ്റോ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രശസ്തരായ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു.

ഓർഫനേജിനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണിത്. ഫാദേഴ്സ് നിയന്ത്രിക്കുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് കാണാതാകുന്നതോടെയാണ് കഥ മുന്നേറുന്നത്.

സംഭവത്തിൽ ആശങ്കപ്പെട്ട ഓർഫനേജിലെ കുട്ടികൾ ഡി.ജി.പി.യ്ക്ക് ഇമെയിൽ വഴിയാണ് വിവരം നൽകുന്നത്. തുടർന്ന് സൈബർ സെൽ ഓഫീസർ രാമകൃഷ്ണ (അരിസ്റ്റോ സുരേഷ്)യുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമാകുന്നു. തുടർ സംഭവ വികാസങ്ങളെ ത്രില്ലും ആവേശവും നിറഞ്ഞ രീതിയിൽ അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം.

ചിത്രത്തിന്റെ ഡി..പി. ചുമതലയും .കെ. ശ്രീകുമാറാണ് ഏറ്റെടുത്തിരിക്കുന്നത്. ദീർഘകാലം ക്യാമറാമാനായി പ്രവർത്തിച്ച അനുഭവവുമായി അദ്ദേഹം ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായി ഒരുക്കുന്നു.

ആർ.ജെ. കംബയിൻസ് ആൻഡ് ക്രിയേഷൻസിന്റെ ബാനറിൽ ജലജ എം.കെ. നിർമ്മിക്കുന്ന ചിത്രത്തിൽ രചനയും സംവിധാനവും .കെ. ശ്രീകുമാർ നിർവഹിക്കുന്നു. ഗാനരചന വിനോദ് കൃഷ്ണനും ജീമോൻ എബ്രഹാമും നിർവഹിക്കുമ്പോൾ സംഗീതം സന്തോഷ് ഗോപാലാണ്. രാജേന്ദ്ര ചോഴൻ എഡിറ്റിംഗും സഞ്ജീവ് കൃഷ്ണൻ ബി.ജി.എം.യും അനിൽ കൊരാണി ആർട്ടും കൈകാര്യം ചെയ്യുന്നു. രാജൻ ജോർജ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും സുരേഷ് സുന്ദരം ആക്ഷൻ ഡയറക്ടറായും പ്രവർത്തിക്കുന്നു. മനോജ് കലാഭവൻ കോറിയോഗ്രഫി, രജനി മേക്കപ്പ്, ശ്രീജ മനോജ് കോസ്റ്റ്യൂം എന്നിവ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് പി.ആർ.. ആയ്മനം സാജനാണ്.

അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്. നായർ, രാമകൃഷ്ണൻ, രാജൻ ജോർജ്, കൃഷ്ണനുണ്ണി, അഞ്ചൽ ശ്രീകുമാർ, ജോസ് അടിമാലി, ഗോപകുമാർ അടൂർ, പ്രകാശ് വള്ളംകുളം, ഷിയാസ്, പ്രബീഷ്, റിൻസി, ജെറി, ദേവിക, അഭിനയ, പൂജ, ബേബി ഗൗരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ശേഷിച്ച ഭാഗങ്ങളുടെ ചിത്രീകരണം അടുത്ത ദിവസങ്ങളിൽ വിവിധ ലൊക്കേഷനുകളിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow