എം.എ.നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വളരെ കാലിക പ്രാധാന്യമുളള വിഷയമാണ് നിഷാദ് ലർക്കിലൂടെ പറയുന്നത്

Nov 30, 2025 - 20:51
Nov 30, 2025 - 20:51
 0
എം.എ.നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
രണ്ടു കണ്ണകൾ മാത്രം പ്രത്യക്ഷപ്പെടുത്തി ജിജ്ഞാസയും, കൗതുകവും നിലനിർത്തി എം.എ. നിഷാദ് കഥയെഴുതി  സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ പാർത്ഥിപനും , മലയാളത്തിലെ ഇരുപതോളം സംവിധായകരുടേയും ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
 
വളരെ കാലിക പ്രാധാന്യമുളള വിഷയമാണ് നിഷാദ് ലർക്കിലൂടെ പറയുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ഇംഗ്ളീഷ് വാക്കായ  'ലർക്ക്' ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവർ അഭിനയിക്കുന്നു.
 
തിരക്കഥ സംഭാഷണം - ജുബിൻ ജേക്കബ്. ഛായാഗ്രഹണം - രജീഷ് രാമൻ. പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്. സംഗീതം - മിനീഷ് തമ്പാൻ. ഗാനരചന - മനു മഞ്ജിത്ത്. പാടിയവർ - സുധീപ് കുമാർ, നസീർ മിന്നലെ, എം.എ നിഷാദ്

What's Your Reaction?

like

dislike

love

funny

angry

sad

wow