പാലക്കാട് മലമ്പുഴയിൽ പുലിയിറങ്ങി: പ്രദേശത്ത് ജാഗ്രതാ നിർദേശം; രാത്രിയാത്ര ഒഴിവാക്കണം

റേഞ്ച് പരിധിയിൽ രാത്രി യാത്ര ചെയ്യുന്നവരോടാണ് ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്

Nov 30, 2025 - 20:52
Nov 30, 2025 - 20:53
 0
പാലക്കാട് മലമ്പുഴയിൽ പുലിയിറങ്ങി: പ്രദേശത്ത് ജാഗ്രതാ നിർദേശം; രാത്രിയാത്ര ഒഴിവാക്കണം

പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്ര ചെയ്യുന്നവരോടാണ് ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്.

അനാവശ്യ യാത്രകൾ രാത്രിയിൽ ഒഴിവാക്കണമെന്ന് പോലീസും വനംവകുപ്പും നിർദേശം നൽകി. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിനായി വനംവകുപ്പ് രണ്ട് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ പരിശോധന നടത്തിയിരുന്നു.

പുലിയെ കണ്ടെന്ന് അറിയിച്ച വ്യക്തിയിൽ നിന്ന് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. നിലവിൽ പോലീസിൻ്റെ സഹായത്തോടെ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർ.എഫ്.ഒ. (റേഞ്ച് ഫോറസ്റ്റ് ഓഫീസർ) അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow