മതവിദ്വേഷ പരാമർശം; പി സി ജോർജ് കോടതിയില്‍ കീഴടങ്ങി

മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്

Feb 24, 2025 - 11:57
Feb 24, 2025 - 11:57
 0  5
മതവിദ്വേഷ പരാമർശം; പി സി ജോർജ് കോടതിയില്‍ കീഴടങ്ങി

ഈരാറ്റുപ്പേട്ട: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാർശ കേസിൽ ബി ജെപി നേതാവ് പി സി ജോർജ് കോടതിയിൽ കീഴടങ്ങി. ഏറെ നാടകീയ രംഗങ്ങൾക്ക് ശേഷം ഈരാറ്റുപ്പേട്ട കോടതിയിലാണ് പി സി ജോർജ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. 

ബിജെപി നേതാക്കൾക്കും അഭിഭാഷകനുമൊപ്പമാണ് പി സി ജോർജ് കോടതിയിൽ എത്തിയത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗാണ്  പരാതി നൽകിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow