ഭക്ഷണം വൈകിയതിന് ഹോട്ടലില്‍ അതിക്രമം നടത്തി; പൾസർ സുനിക്കെതിരെ കേസ്

ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പോലീസാണ് കേസെടുത്തത്

Feb 24, 2025 - 07:54
Feb 24, 2025 - 07:54
 0  9
ഭക്ഷണം വൈകിയതിന് ഹോട്ടലില്‍ അതിക്രമം നടത്തി; പൾസർ സുനിക്കെതിരെ കേസ്

കൊച്ചി: ഹോട്ടലിൽ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം രായമംഗലത്താണ് സംഭവം. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പോലീസാണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകളോടെ ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും മറ്റൊരു കേസിൽ പ്രതിയാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow