350 സിസി ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ മോഡൽ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ സ്പെഷ്യൽ എഡിഷൻ ദീർഘദൂര യാത്രകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്

Nov 22, 2025 - 21:10
Nov 22, 2025 - 21:10
 0
350 സിസി ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ മോഡൽ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ 350 സിസി ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ മോഡൽ അവതരിപ്പിച്ചു. ഗോവയിൽ നടന്ന 'മോട്ടോവേഴ്‌സ് 2025' പരിപാടിയിലാണ് മെറ്റിയർ 350-ന്റെ പുതിയ വേരിയന്റായ സൺഡൗണർ ഓറഞ്ച് സ്പെഷ്യൽ എഡിഷൻ ലോഞ്ച് ചെയ്തത്. മെറ്റിയർ കുടുംബത്തിലെ പ്രീമിയം മോഡലായാണ് ഇത് വിപണിയിൽ എത്തുന്നത്.

പുതിയ സ്പെഷ്യൽ എഡിഷൻ ദീർഘദൂര യാത്രകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്. ദീർഘദൂര യാത്ര മുന്നിൽ കണ്ട് രൂപകൽപ്പന ചെയ്ത ട്രിപ്പർ നാവിഗേഷൻ പോഡ് ആണ് പ്രധാന ആകർഷണം. റോയൽ എൻഫീൽഡ് മോഡലുകളിൽ ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെട്ട ഫീച്ചറാണിത്.

പ്രീമിയം നിലവാരത്തിലുള്ള അലുമിനിയം ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകൾ നൽകിയിരിക്കുന്നു. ട്രാഫിക്കിലെ ഇടയ്ക്കിടെയുള്ള ഗിയർ മാറ്റം മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് സവിശേഷതയുണ്ട്.

അഡ്ജസ്റ്റബിൾ ലിവറുകൾ റൈഡർമാർക്ക് കൂടുതൽ സുഗമമായ യാത്ര ഉറപ്പാക്കുന്നു. എൽ.ഇ.ഡി. ഹെഡ്‌ലാമ്പുകൾ രാത്രികാലങ്ങളിൽ മികച്ച ദൃശ്യപരത വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് പോർട്ട് ഒരു പ്രധാന ഫീച്ചറാണ്. ചെന്നൈയിൽ, സൺഡൗണർ ഓറഞ്ച് സ്പെഷ്യൽ എഡിഷൻ മെറ്റിയർ 350-ന്റെ എക്സ് ഷോറൂം വില 2,18,882 രൂപയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow