രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു

ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്

Aug 30, 2025 - 19:47
Aug 30, 2025 - 19:47
 0
രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. പുതിയ ഐപിഎൽ സീസണിന് മുന്നോടിയായാണ് ഫ്രാഞ്ചൈസിയിൽ നാടകീയ നീക്കങ്ങൾ നടക്കുന്നത്. 
 
 ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. എക്സ് പോസ്റ്റിലൂടെയാണ് ടീം മാനേജ്മെന്‍റ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. റോയൽസിന്റെ യാത്രയിൽ രാഹുൽ ദ്രാവിഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ടീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ കുറിച്ചു. 
 
ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. സഞ്ജു സാംസൺ രാജസ്ഥാൻ വിടുന്നുവെന്ന അഭ‍്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര‍്യത്തിലാണ് ഇപ്പോൾ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow