പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചു, ക്രൈം നന്ദകുമാറിനെതിരെ കേസ്

ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയത്

Aug 30, 2025 - 17:57
Aug 30, 2025 - 17:57
 0
പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചു, ക്രൈം നന്ദകുമാറിനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ പോലീസാണ് കേസെടുത്തത്. ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയത്. നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസിലെ 192 വകുപ്പ്.

ഇന്നലെ യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും പങ്കുവച്ച വിഡിയോ ആണ് കേസിനു കാരണമെന്നു സൈബർ പോലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു. അശ്ലീല ചുവയും ലൈംഗിക ഉള്ളടക്കത്തോടു കൂടിയതുമായ വിഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണമെന്ന മട്ടിലാണ് വീഡിയോ. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ മുഖ്യമന്ത്രി വിവിധ മാർഗങ്ങൾ സ്വീകരിച്ചെന്നാണ് ആരോപണങ്ങൾ. സോളർ കേസ് പ്രതിയായ വനിതയുമായി ബന്ധപ്പെടുത്തിയും വിഡിയോയിൽ പരാമർശങ്ങളുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow