രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ഓഫീസിന് മുന്നിൽ പ്രതിഷേധം: റീത്ത് വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
വ്യാഴാഴ്ച രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി ഓഫീസിന് മുന്നിൽ സംഘടിച്ചെത്തിയത്
പാലക്കാട്: ലൈംഗിക ചൂഷണ പരാതിയും നിർബന്ധിത ഗർഭച്ഛിദ്ര ശബ്ദരേഖയും പുറത്തുവന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യുടെ പാലക്കാട്ടെ ഓഫീസ് പരിസരം പ്രതിഷേധ വേദിയായി. എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ., ബി.ജെ.പി. പ്രവർത്തകർ ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി ഓഫീസിന് മുന്നിൽ സംഘടിച്ചെത്തിയത്. പ്രതിഷേധക്കാർ ഓഫീസിന് മുന്നിൽ റീത്ത് വെക്കുകയും എം.എൽ.എ. രാജിവെക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ഥലത്ത് നിലയുറപ്പിച്ച പോലീസ് സംഘം പ്രവർത്തകരെ തടഞ്ഞതോടെ ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. ഇതിന് പിന്നാലെ ബി.ജെ.പി. പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ യുവതി മുഖ്യമന്ത്രിക്കെതിരെ നേരിട്ട് പീഡന പരാതി നൽകിയിരുന്നു.
പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഓഫീസ് പൂട്ടി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയാണ്. യുവതി നൽകിയ പരാതിയിൽ ഗർഭധാരണത്തിനും ഗർഭച്ഛിദ്രത്തിനും നിർബന്ധിക്കുന്നതുമായി ബന്ധപ്പെട്ട ശബ്ദരേഖകൾ, വാട്‌സ്ആപ്പ് ചാറ്റുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തെളിവുകൾ തൻ്റേതാണോ അല്ലയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിട്ടില്ല. നിയമത്തിന് മുമ്പിൽ തെളിയിക്കാം എന്ന നിലപാടായിരുന്നു അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നത്.
What's Your Reaction?

